ആമുഖം

navmi1ഹൈന്ദവ നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തി 18 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമ നവമി ആഘോഷങ്ങളോടനുബന്ധിച്ച്‌ തുടക്കം കുറിച്ച്‌ എല്ലാ വര്‍ഷവും ശ്രീരാമനവമി രഥയാത്ര നടത്തി വരുന്നു.ശ്രീരാമദാസ ആശ്രമത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ്‌ രഥയാത്ര സംഘടിപ്പിക്കുന്നത് .കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ശ്രീകോവിലില്‍ നിന്നും തന്ത്രി പകര്‍ന്നു നല്‍കിയ ജ്യോതി ചെങ്കോട്ടുകോണം ശ്രീരാമദാസമഠം പ്രസിഡന്റ്‌ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളും മുംബൈ ബദലാപൂര്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി കൃഷ്‌ണാനന്ദ സരസ്വതി തൃപ്പാദങ്ങളും ചേര്‍ന്ന്‌ ഏറ്റുവാങ്ങി രഥങ്ങളില്‍ പ്രതിഷ്‌ഠിക്കുന്നതോടെ രഥപരിക്രമണങ്ങള്‍ക്ക്‌ തുടക്കമാവും.navamiമൂകാംബിക ദേവിയുടെ ദിവ്യജ്യോതി, ശ്രീരാമസീതാ ആഞ്‌ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഢാരത്‌നം, തിരുവനന്തപുരം ശ്രീരാമദാസ ആശ്രമ സ്ഥാപകന്‍ ശ്രീ നീലകണ്‌ഠഗുരുപാദരുടെയും, ശ്രീരാമദാസ മിഷന്‍ സ്ഥാപകന്‍ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ചിത്രങ്ങളും രഥങ്ങളില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു. ജാതികള്‍ക്കതീതരായ്‌കക്ഷിരാഷ്‌ട്രീയത്തിനതീതരായ്‌ ഹൈന്ദവരേ ഉണരുവിന്‍….ഉയരുവിന്‍ എന്നതാണ്‌ രഥയാത്രയുടെ മുഖ്യ സന്ദേശം. സ്വാമി ബ്രഹ്മപാദാനന്ദസരസ്വതികളുടെ നേതൃത്വത്തില്‍ കന്യാകുമാരിയിലേക്ക്‌ പ്രയാണം ചെയ്യുന്ന രഥയാത്ര തിരുവനന്തപുരം ശ്രീരാമദാസ ആശ്രമത്തില്‍ സമാപിക്കും.

ശ്രീരാമനവമി ദിനത്തിൽ ചെങ്കോട്ടുകോണം ആശ്രമത്തില്‍ നവമി മഹോത്സവത്തിന്‌ തുടക്കം കുറിക്കും.ശ്രീരാമായണ നവാഹയജ്ഞം, ഹിന്ദുമഹാസമ്മേളനങ്ങള്‍ എന്നിവയും ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട് . പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം ആറാട്ടോടെ സമാപിക്കും.കാസര്‍കോട്‌ , വയനാട്‌, കോഴിക്കോട്‌ ,മലപ്പുറം,പാലക്കാട്‌ ,തൃശൂര്‍ ,എറണാകുളം,ഇടുക്കി ,കോട്ടയം ,പത്തനംതിട്ട,ആലപ്പുഴ,കൊല്ലം,കന്യാകുമാരി എന്നീ ജില്ലകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രഥയാത്ര പര്യടനം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. രഥയാത്ര വരവേല്‍ക്കാന്‍ ശ്രീരാമദാസമിഷന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ നടത്താറുള്ളത് . അതാത്‌ ജില്ലകളിലെ മിഷന്‍ ഘടകങ്ങള്‍ക്കാണ്‌ സ്വീകരണ പരിപാടികളുടെ ചുമതല.