Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

chutti-rock.jpg.image.784.410

ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ

chutti-rock.jpg.image.784.410

ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ

രാമകഥാരസത്തിന്റെ സുഗന്ധവും പൂശി രാമായണക്കാറ്റിങ്ങെത്തി. തുഞ്ചന്റെ പൈങ്കിളിപ്പെണ്ണു പാടാൻ മറന്ന വരികളിൽ എവിടെയൊക്കയോ നമ്മുടെ നാടുമുണ്ടായിരുന്നു. രാമായണകാലം ശേഷിപ്പിച്ച ചില അടയാളങ്ങൾ ഇന്നും മായാതെ നിൽക്കുമ്പോൾ അതൊക്കെ ഓർത്തെടുക്കാനും ഈ ദിവസങ്ങൾ കാരണമാകും.ജില്ലാ ആസ്ഥാനത്തിനു കിരീടമായി ശോഭിക്കുന്ന ചുട്ടിപ്പാറയ്ക്കും പറയാനുണ്ട് കുറേ രാമായണ വിശേഷങ്ങൾ. വനവാസകാലത്ത് രാമന്റെ യാത്ര ഇങ്ങ് ചുട്ടിപ്പാറയിലും എത്തി. യാത്രയ്ക്കിടയിൽ ഇവിടം വിശ്രമിക്കാൻ തിരഞ്ഞെടുത്തു എന്നാണ് വിശ്വാസം.ആ യാത്രയുടെ ഓർമപ്പെടുത്തലുമായി ചില കാഴ്ചകൾ ഇന്നും ഇവിടെ കാണാം. കാഴ്ചകളുടെ വിസ്മയം തേടി ഇവിടെ എത്തുന്ന പലരും ഇതൊന്നും അറിയുന്നില്ലെന്നു മാത്രം….

Read More »
11745338_613010945506049_3680207588206019095_n

ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം

11745338_613010945506049_3680207588206019095_n

ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം

ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക്വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്.കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു.കര്‍ക്കടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കടകത്തില്‍…

Read More »
ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍

നാലമ്പല ദര്‍ശനപുണ്യംതേടി

ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍

നാലമ്പല ദര്‍ശനപുണ്യംതേടി

നാലമ്പല ദര്‍ശനപുണ്യംതേടി കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് . തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏക മാര്‍ഗം ഭഗവത് ദര്‍ശനം മാത്രമാണ്. രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു…

Read More »
TiruvilwamalaTemple_23867

തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം

TiruvilwamalaTemple_23867

തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം

ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമാണ്തിരുവില്വാമല ശ്രീരാമക്ഷേത്രം . ഇവിടുത്തെ മുഖ്യപ്രതിഷ്ഠ ശ്രീരാമലക്ഷ്മണന്‍മാരുടേതാണെങ്കിലും മുഖ്യദേവന്‍മാരുടെ സന്നിധാനത്തില്‍ ശ്രീരാമഭക്തഹനുമാനെ പ്രതേ്യക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. വെള്ളപ്പൊക്കക്കെടുതികളില്‍നിന്നും ഇവിടത്തെ ജനങ്ങളെ രക്ഷിച്ചുപോരുന്നത് ആഞ്ജനേയ സ്വാമിയാണെന്ന് ഇവിടുത്തെ സ്ഥലവാസികള്‍ വിശ്വസിച്ചുപോരുന്നു. ഒരിക്കല്‍ ഭാരതപ്പുഴയില്‍ വെള്ളം പെരുകിയ സമയത്ത് ആഞ്ജനേയ ഭക്തനായ ഒരു വാര്യരുടെ നാലുവയസ്സു പ്രായമുള്ള ഏകപുത്രന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഓമനപുത്രന്റെ വേര്‍പാടില്‍ ദുഃഖിതനായ പിതാവ് തന്റെ ആരാധ്യദേവനായ ഹനുമാന്റെ സന്നിധാനത്തില്‍ചെന്ന് തലയിട്ടടിച്ച് കരഞ്ഞു. നട അടയ്ക്കാന്‍ സമയമായിട്ടും വാര്യര്‍ അവിടെനിന്നും മടങ്ങിപോകാന്‍ തയ്യാറായില്ല. അമ്പലവാസികള്‍ ബലാത്ക്കാരമായി വാര്യരെ പിടിച്ചു…

Read More »
gosreepuram.JPG

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

gosreepuram.JPG

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ…

Read More »
പനച്ചിക്കാട്-ക്ഷേത്രം-കോട്ടയം

പനച്ചിക്കാട് ക്ഷേത്രം

പനച്ചിക്കാട്-ക്ഷേത്രം-കോട്ടയം

പനച്ചിക്കാട് ക്ഷേത്രം

  കേരളത്തിലെ കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. ഐതിഹ്യം പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൽ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി…

Read More »
_13486503670

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

_13486503670

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചു. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ…

Read More »
velorvattom-temple

ശിവചൈതന്യ പ്രഭയില്‍ വേളോര്‍വട്ടം മഹാദേവ ക്ഷേത്രം

velorvattom-temple

ശിവചൈതന്യ പ്രഭയില്‍ വേളോര്‍വട്ടം മഹാദേവ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരത്തില്‍ നിന്നും 2.5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വേളോര്‍വട്ടം ശിവക്ഷേത്രം. തെക്കനപ്പന്‍ വടക്കനപ്പന്‍ എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടു ശിവ പ്രതിഷ്ഠകള്‍. വടക്കനപ്പന് വട്ടശ്രീകോവിലും തെക്കനപ്പനു ചതുര ശ്രീകോവിലും. നിവേദ്യം ഇരുവര്‍ക്കും ഒരുപോലെയണന്നിരിക്കിലും പ്രാധാന്യം തെക്കനപ്പനാണ്. വില്വമംഗലം സ്വാമിയാരാണ് വടക്കനപ്പന്റെ പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. സ്വയംഭൂവാണ്, തെക്കനപ്പനെന്നാണ് വിശ്വാസം. നിലവില്‍ കേരള ഊരാഴ്മ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പണ്ട് ആഴ്‌വാഞ്ചേരി…

Read More »
541296_119719631511787_1617697126_n

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍

541296_119719631511787_1617697126_n

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ , കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തരോട് വേലിയേറ്റത്തിന്‍റെ സമയം കൃത്യമായി പറയാന്‍ സാധിക്കുന്നതിനാല്‍ ഈ അപൂര്‍വ്വ ദൃശ്യം കണ്ട് സായൂജ്യമടയാന്‍ ധാരാളം ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന്…

Read More »
11267482_1046481485381703_1628837764115603097_n

പഴനി മുരുക ക്ഷേത്രം

11267482_1046481485381703_1628837764115603097_n

പഴനി മുരുക ക്ഷേത്രം

മധുരയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിനു താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളില്‍ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരുഅവിനാന്‍കുടി എന്നറിയപ്പെടുന്നു. നാരദ മഹര്‍ഷി ഒരിക്കല്‍ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപര്‍വ്വതം സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ നാരദന്‍ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോള്‍,…

Read More »

Recent Posts

  • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
  • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
  • Muradeswar
  • Uduppi sreekrishna swami temple
  • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
  • SREE RAMA NAVAMI MAHOTSAVAM – 2017
  • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
  • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
  • നാലമ്പല ദര്‍ശനപുണ്യംതേടി
  • തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം
  • Calendar