Author: admin

chutti-rock.jpg.image.784.410

ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ

രാമകഥാരസത്തിന്റെ സുഗന്ധവും പൂശി രാമായണക്കാറ്റിങ്ങെത്തി. തുഞ്ചന്റെ പൈങ്കിളിപ്പെണ്ണു പാടാൻ മറന്ന വരികളിൽ എവിടെയൊക്കയോ നമ്മുടെ നാടുമുണ്ടായിരുന്നു. രാമായണകാലം ശേഷിപ്പിച്ച ചില അടയാളങ്ങൾ ഇന്നും മായാതെ നിൽക്കുമ്പോൾ അതൊക്കെ ഓർത്തെടുക്കാനും ഈ ദിവസങ്ങൾ കാരണമാകും.ജില്ലാ ആസ്ഥാനത്തിനു കിരീടമായി ശോഭിക്കുന്ന ചുട്ടിപ്പാറയ്ക്കും പറയാനുണ്ട് കുറേ രാമായണ വിശേഷങ്ങൾ. വനവാസകാലത്ത് രാമന്റെ യാത്ര ഇങ്ങ് ചുട്ടിപ്പാറയിലും എത്തി. യാത്രയ്ക്കിടയിൽ ഇവിടം വിശ്രമിക്കാൻ തിരഞ്ഞെടുത്തു എന്നാണ് വിശ്വാസം.ആ യാത്രയുടെ ഓർമപ്പെടുത്തലുമായി ചില കാഴ്ചകൾ ഇന്നും ഇവിടെ കാണാം. കാഴ്ചകളുടെ വിസ്മയം തേടി ഇവിടെ എത്തുന്ന പലരും ഇതൊന്നും അറിയുന്നില്ലെന്നു മാത്രം….

Read More »
11745338_613010945506049_3680207588206019095_n

ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം

ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക്വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്.കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു.കര്‍ക്കടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കടകത്തില്‍…

Read More »
ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍

നാലമ്പല ദര്‍ശനപുണ്യംതേടി

നാലമ്പല ദര്‍ശനപുണ്യംതേടി കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് . തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏക മാര്‍ഗം ഭഗവത് ദര്‍ശനം മാത്രമാണ്. രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു…

Read More »
TiruvilwamalaTemple_23867

തിരുവില്വാമല ആഞ്ജനേയ ക്ഷേത്രം

ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമാണ്തിരുവില്വാമല ശ്രീരാമക്ഷേത്രം . ഇവിടുത്തെ മുഖ്യപ്രതിഷ്ഠ ശ്രീരാമലക്ഷ്മണന്‍മാരുടേതാണെങ്കിലും മുഖ്യദേവന്‍മാരുടെ സന്നിധാനത്തില്‍ ശ്രീരാമഭക്തഹനുമാനെ പ്രതേ്യക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. വെള്ളപ്പൊക്കക്കെടുതികളില്‍നിന്നും ഇവിടത്തെ ജനങ്ങളെ രക്ഷിച്ചുപോരുന്നത് ആഞ്ജനേയ സ്വാമിയാണെന്ന് ഇവിടുത്തെ സ്ഥലവാസികള്‍ വിശ്വസിച്ചുപോരുന്നു. ഒരിക്കല്‍ ഭാരതപ്പുഴയില്‍ വെള്ളം പെരുകിയ സമയത്ത് ആഞ്ജനേയ ഭക്തനായ ഒരു വാര്യരുടെ നാലുവയസ്സു പ്രായമുള്ള ഏകപുത്രന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ഓമനപുത്രന്റെ വേര്‍പാടില്‍ ദുഃഖിതനായ പിതാവ് തന്റെ ആരാധ്യദേവനായ ഹനുമാന്റെ സന്നിധാനത്തില്‍ചെന്ന് തലയിട്ടടിച്ച് കരഞ്ഞു. നട അടയ്ക്കാന്‍ സമയമായിട്ടും വാര്യര്‍ അവിടെനിന്നും മടങ്ങിപോകാന്‍ തയ്യാറായില്ല. അമ്പലവാസികള്‍ ബലാത്ക്കാരമായി വാര്യരെ പിടിച്ചു…

Read More »

ആമുഖം

ഹൈന്ദവ നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തി 18 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമ നവമി ആഘോഷങ്ങളോടനുബന്ധിച്ച്‌ തുടക്കം കുറിച്ച്‌ എല്ലാ വര്‍ഷവും ശ്രീരാമനവമി രഥയാത്ര നടത്തി വരുന്നു.ശ്രീരാമദാസ ആശ്രമത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ്‌ രഥയാത്ര സംഘടിപ്പിക്കുന്നത് .കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ശ്രീകോവിലില്‍ നിന്നും തന്ത്രി പകര്‍ന്നു നല്‍കിയ ജ്യോതി ചെങ്കോട്ടുകോണം ശ്രീരാമദാസമഠം പ്രസിഡന്റ്‌ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളും മുംബൈ ബദലാപൂര്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി കൃഷ്‌ണാനന്ദ സരസ്വതി തൃപ്പാദങ്ങളും ചേര്‍ന്ന്‌ ഏറ്റുവാങ്ങി രഥങ്ങളില്‍ പ്രതിഷ്‌ഠിക്കുന്നതോടെ രഥപരിക്രമണങ്ങള്‍ക്ക്‌ തുടക്കമാവും.മൂകാംബിക ദേവിയുടെ ദിവ്യജ്യോതി,…

Read More »
11425824_1059971930699325_1323719975103953055_n

ലക്ഷ്‌മീ ഭഗവതിയും ജ്യേഷ്‌ഠാ ഭഗവതിയും

ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അതില്‍ വസിക്കുന്നവരുടെ കൈകളില്‍ത്തന്നെയാണ്‌. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്‌തുക്കള്‍ സ്‌ഥിരമായി മുറികള്‍ക്കുള്ളില്‍ സൂക്ഷിക്കാതിരിക്കുക. കുട്ടികളെ കൃത്യമായി ദിനചര്യകള്‍ പാലിക്കുന്നതിന്‌ പരിശീലിപ്പിക്കുക. ദൈവവിശ്വാസം, സ്‌നേഹം ഇവ കുട്ടികളില്‍ ദൃഢമാക്കുക. മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നത്‌ ഒഴിവാക്കുക; വിശിഷ്യാ കുട്ടികളുടെ സാന്നിധ്യത്തില്‍. പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക. അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള്‍ വെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളയുക. ശേഷം ജലം…

Read More »
gosreepuram.JPG

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ…

Read More »
പനച്ചിക്കാട്-ക്ഷേത്രം-കോട്ടയം

പനച്ചിക്കാട് ക്ഷേത്രം

  കേരളത്തിലെ കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. ഐതിഹ്യം പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൽ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി…

Read More »
_13486503670

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചു. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ…

Read More »