Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

aruvikkara-bhagavathy-temple

അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം

aruvikkara-bhagavathy-temple

അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി സപ്തമാതൃക്കളാണ് . ഇവരില്‍ വൈഷ്ണവിക്കും പ്രാധാന്യം ഉണ്ട് . ശ്രീകോവിലിന് മൂന്ന് നടയുണ്ട് .ഇതില്‍ ഒരുനടയെ തുറക്കു. പഴയകാലത്ത് അരുവിക്കര അമ്മമാര്‍ എന്നാണ് ക്ഷേത്രത്തിലെ മൂര്‍ത്തികള്‍ അറിയപെട്ടിരുന്നത് . കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണ് ഉള്ളത് . ഇവിടുത്തെ താന്ത്രികവിധി താഴമണ്‍ ഇല്ലക്കാര്‍ക്കാണ് . ഈ ക്ഷേത്രത്തിന്റെ തൊട്ട്മുന്നിലായ് കരമനയാറാണ്.   ഇവിടുത്തെ ഉപദേവതമാര്‍ :ഗണപതി, നാഗം, നാഗയക്ഷി, ധര്‍മശാസ്താവ് .എന്നിവരാണ്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാള്‍ ഇവിടെ ആഘോഷിക്കുന്നു…

Read More »
aattukalamma

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

aattukalamma

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ കിഴക്കേ കോട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ് .ദാരുവിഗ്രഹമാണ് ഇവിടെ ചാന്താട്ടമില്ല സ്വര്‍ണ്ണ അങ്കി ചാര്‍ത്തും.വടക്കോട്ട്‌ ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തില്‍ നാലുനേരം പൂജയും ശീവേലിയും ഉണ്ട് .ഇവിടുത്തെ താന്ത്രികവിധി കുഴിക്കാട്ടില്ലക്കാര്‍ക്കാന്. ഉപദേവത : ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാണ്‌. ഇവിടുത്തെ പ്രധാന വഴിപാട്‌ കലഭാഭിഷേകമാണ്. ഇതിനു വര്‍ഷങ്ങളുടെ ബുക്കിംഗ് വേണ്ടിവരും,. സ്വര്‍ണ ഉരുളിയിലാണ് നേദ്യം. ഈ ക്ഷേത്രത്തിലെ പൊങ്കാല – ആറ്റുകാല്‍ പൊങ്കാല – വളരെ പ്രസിദ്ധമാണ് ….

Read More »
Krishna-Arjun-Bhagavad-Gita

അഹംഭാവം മനസ്സിലെ ദുര്യോധനത്വം

Krishna-Arjun-Bhagavad-Gita

അഹംഭാവം മനസ്സിലെ ദുര്യോധനത്വം

ഓരോരുത്തരുടെയും ഉള്ളിലെ ദുര്യോധനത്വമാണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത്. എവിടെയും ആളാകാന്‍ ശ്രമിക്കുന്നതും വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വളച്ചുകെട്ടി സംസാരിക്കുന്നതും ആദരിക്കേണ്ടവരോട് പോലും അധികാരഭാവത്തില്‍ സംസാരിക്കുന്നതും അതിന്റെ  ലക്ഷണമാണ്. ഗീതയിലെ ഒന്നാമധ്യായത്തില്‍ത്തന്നെ ദുര്യോധനന്‍ ദ്രോണരുമായി നടത്തുന്ന സംഭാഷണം അതിനു തെളിവാണ്. അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത്. പക ആളിക്കത്തിക്കാന്‍ പോന്ന സംഭാഷണം. സ്വന്തം സൈന്യത്തെ ദ്രോണര്‍ക്കു പരിചയപ്പെടുത്തുക എന്ന സാഹസവും ദുര്യോധനന്‍ കാണിക്കുന്നുണ്ട്. എന്റെ സൈന്യത്തിലും ശ്രേഷ്ഠരുണ്ട്. അങ്ങും ഭീഷ്മരും എന്നാണ് ദുര്യോധനന്‍ പറയുന്നത്. ഭീഷ്മര്‍ മനുഷ്യരിലെ ഭയത്തിന്റെയും…

Read More »

പ്രകൃതിജയം

പ്രകൃതിജയം

  ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.   പ്രകൃതിജയം ജയന്തി ദിവസങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും അന്നദാനം ആശ്രമത്തില്‍ പതിവായിരുന്നു. പൂജിക്കുന്നതിനേക്കാള്‍ സ്വാമിജിക്കിഷ്ടം അന്നദാനമായിരുന്നു. ഒരു ദിവസം ശ്രീരാമനവമി അന്നദാനത്തിന് ആവശ്യമുള്ളതെല്ലാം ഒതുങ്ങിക്കഴിഞ്ഞു. ധാരാളം ഭക്തജനങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ആദ്യമായി അന്നദാനം നിര്‍വഹിക്കുന്നത് സ്വാമിജിയുടെ തൃക്കൈകള്‍ കൊണ്ടായിരിക്കും. അന്ന് കര്‍മേഘോവൃതമായ അന്തരീക്ഷത്തില്‍, അതിഭയങ്കരമായ മഴ എപ്പോഴും ഉണ്ടാകണമെന്നമട്ടില്‍ സീല്‍ക്കാരത്തോടുകൂടി തണുത്തുകാറ്റടിച്ചു കൊണ്ടിരുന്നു. അകലെ കുന്നുകളിലും ചുറ്റുപാടുമുള്ള പ്രദേശങ്ങൡും മഴയുടെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു. ‘സ്വാമിജീ, മഴയിങ്ങെത്തിക്കഴിഞ്ഞു.” – ഭക്തജനങ്ങള്‍…

Read More »

Recent Posts

 • ഏഴാം ദിനപരിക്രമണവേളയില്‍ കോഴിക്കോട് ജില്ല
 • ശ്രീരാമരഥം പത്തനംതിട്ട ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം കോട്ടയം ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം പാലക്കാട് ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം തൃശൂർ ,കോയമ്പത്തൂർ ജില്ലകൾ പരിക്രമണം പൂർത്തിയാക്കി
 • ശ്രീരാമരഥം മലപ്പുറം ജില്ലയിലെ പരിക്രമണം
 • ശ്രീരാമരഥം കോഴിക്കോട് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
 • ശ്രീരാമരഥം കാസർഗോഡ് ജില്ലയിലെ പരിക്രമണം പൂർത്തിയാക്കി
 • Muradeswar
 • Uduppi sreekrishna swami temple
 • ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
 • SREE RAMA NAVAMI MAHOTSAVAM – 2017
 • ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ
 • ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം
 • നാലമ്പല ദര്‍ശനപുണ്യംതേടി
 • Calendar