ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ശ്രീമൂകാംബികയില്‍ നിന്നും കേരളത്തിലേക്കും മുംബൈയിലേക്കും കര്‍ണാടയിലുമായി മൂന്നു ശ്രീരാമരഥങ്ങളാണ് പരിക്രമണം ആരംഭിച്ചത്.

ഇന്നു രാവിലെ 8.05ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.

ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്നും മുംബൈ രാമഗിരിയിലേക്കുള്ള ശ്രീരാമനവമി രഥയാത്രക്കുള്ള ജ്യോതി സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും കര്‍ണാടകയില്‍ മംഗളുരുവിലേക്കുള്ള ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ജ്യോതി ശ്രീശക്തിശാന്താനന്ദ മഹര്‍ഷിയും ഏറ്റുവാങ്ങി.3 12 4