ശ്രീരാമരഥം തിരുവനന്തപുരം ജില്ലയില്‍

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കേരളത്തിലെ എല്ലാജില്ലകളിലും പരിക്രമണം നടത്തി കന്യാകുമാരി ദേവീദര്‍ശനത്തിനായി 24ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.പാരിപ്പള്ളി, കിളിമാനൂര്‍ നെടുമങ്ങാട് വഴി പരിക്രമണം നടത്തി.കന്യാകുമാരി ദേവീദര്‍ശനശേഷം പാറശാല, പരശുവയ്ക്കല്‍, ഉദിയന്‍കുളങ്ങര, നെയ്യാറ്റിന്‍കര, നേമം, പാപ്പനംകോട് കരമന വഴി വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം നഗരത്തിലെ തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതീ മണ്്ഡപം, ആറ്റുകാല്‍ ഭഗവതീക്ഷേത്രം, പാച്ചല്ലൂര്‍ നാഗമല ശാസ്താക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്ദങ്കോട് മഹാദേവക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ ശ്രീരാമായണകാണ്ഡങ്ങളില്‍ പരിക്രമണം നടത്തി. tvm-rathyathra 11079373_941594649206645_1777977897378374954_n 10941521_942613292438114_2299037427889456843_n 10675673_941595239206586_872776245368068421_n 10544306_942616495771127_7331768632013906285_n 10452323_942551282444315_4923647317209455051_n