ശ്രീരാമനവമി രഥയാത്ര: പത്തനംതിട്ട ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര പത്തനംതിട്ട ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. പായിപ്പാട്, കവിയൂര്‍, ചെറുകോല്‍പ്പുഴ, റാന്നി, പത്തനംതിട്ട, ഓമല്ലൂര്‍, പന്തളം എന്നീസ്ഥലങ്ങളിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിലൂടെ രഥപരിക്രമണം നടന്നു. രഥയാത്ര ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ വെട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. rathyathra-pathanamthitta 11084263_939536489412461_5692544093737360771_n 11081284_939536242745819_4510958553076451573_n 11081206_939535186079258_2161771730609487026_n 11079631_939535292745914_7825266308609811797_n 11074435_939535376079239_8869506955209899740_n 11061763_939536556079121_320365626421273065_n 11026191_939535806079196_9145097236766433252_n 10957141_939536449412465_7994937083211890071_n 11030824_939538452745598_5179053925083564241_n