ശ്രീരാമരഥയാത്ര-തൃശ്ശൂരില്‍: സമാപനസമ്മേളനം – ആഞ്ജനേയം-2015

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയും ശ്രീരാമദാസ ആശ്രമവും സംയുക്തമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര തൃശ്ശൂര്‍ ജില്ലയില്‍ 14ന് പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ഹിന്ദുമഹാസമ്മേളനം (ആഞ്ജനേയം -2015) നടന്നു. തൃശ്ശൂര്‍ പൂങ്കുന്നം ശിവക്ഷേത്രം മൈതാനിയില്‍ വൈകുന്നേരം 7-നാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ ‘ഗജരാജന്‍ കുട്ടന്‍കുളങ്ങര രാമദാസ് സ്മൃതി ഐരാവതസമന്‍ പുരസ്‌കാരം’ ഈരാറ്റുപേട്ട അയ്യപ്പനു സമ്മാനിച്ചു. കലാ സാംസ്‌കാരിക സേവന രംഗത്ത് മികച്ചസേവനങ്ങള്‍ ചെയ്തവരെ സമ്മേളനത്തില്‍ ആദരിച്ചു. പൂരാസ്വാദകന്‍ എന്നതിലുപരി ഗജരാജന്‍മാരെ വിലയിരുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് മാടമ്പ് കുഞ്ഞിക്കുട്ടനെ സമ്മേളനത്തില്‍ ആദരിച്ചു. മേജര്‍ രവി സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തില്‍ ശശികല ടീച്ചര്‍ പ്രസംഗിച്ചു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.21134_935048353194608_1371621459891528048_n 11051775_935049163194527_5814645120795526687_n 11026295_935045103194933_9180013858596569241_n 10614188_935048113194632_5404830799094818413_n 10452358_935048393194604_8707201709180095294_n 10426133_935045733194870_4096561514146238322_n 10368254_935048139861296_7385022205263557848_n 1511147_935048376527939_3175389006909551875_n