ശ്രീരാമനവമി രഥയാത്ര എറണാകുളം ജില്ലയില്‍ പരിക്രമണം നടത്തി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര 16ന് എറണാകുളം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ സമാപനസമ്മേളനം നടന്നു. എറണാകുളം പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സമാപനസമ്മേളനം നടന്നത്. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഗസ്ത്യസിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗ്വാരക്‌നാഥ്, ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി മെമ്പര്‍ ബാബു മാനിക്കാട് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. 1625504_936820309684079_1889819081307729505_n 11076256_935851269780983_3407880107474044261_n 11071078_935852479780862_7822553144894354174_n 11066612_936810133018430_6515043538487595524_n 11064644_936810376351739_7057256315455954393_n 11054462_936810046351772_4854789491581298934_n 10985325_936818999684210_8758825505680419583_n 10649621_935851179780992_7043183932749089013_n 10408555_936818986350878_3032080196547177280_n 10300678_936820033017440_5974605604402883561_n 10291755_936810633018380_382022833535480945_n