പഴനി മുരുക ക്ഷേത്രം

11267482_1046481485381703_1628837764115603097_n മധുരയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിനു താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളില്‍ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരുഅവിനാന്‍കുടി എന്നറിയപ്പെടുന്നു. നാരദ മഹര്‍ഷി ഒരിക്കല്‍ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപര്‍വ്വതം സന്ദര്‍ശിക്കുകയുണ്ടായി. ആ അവസരത്തില്‍ നാരദന്‍ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാര്‍ത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോള്‍, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹര്‍ഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവന്‍, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാള്‍ക്ക് ഈ പഴം സമ്മാനമായി നല്കുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യന്‍ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാര്‍വ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താല്‍ അവരെ വലംവെക്കാന്‍ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തില്‍ സന്തുഷ്ടനായ പരമശിവന്‍ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാര്‍ത്തികേയന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ പ്രയത്‌നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാര്‍ത്തികേയന്‍ കൈലാസ പര്‍വ്വതത്തില്‍ നിന്നു പോകാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് അദ്ദേഹം പഴനിമലയിലെത്തിച്ചേരുന്നത്. അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാന്‍ വന്ന മാതാപിതാക്കള്‍, കാര്‍ത്തികേയനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കാണ്, പഴം നീ. ഇതില്‍ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്. Ref : ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും fb post