ഐതീഹ്യമുറങ്ങുന്ന ചുട്ടിപ്പാറ

രാമകഥാരസത്തിന്റെ സുഗന്ധവും പൂശി രാമായണക്കാറ്റിങ്ങെത്തി. തുഞ്ചന്റെ പൈങ്കിളിപ്പെണ്ണു പാടാൻ മറന്ന വരികളിൽ എവിടെയൊക്കയോ നമ്മുടെ നാടുമുണ്ടായിരുന്നു. രാമായണകാലം ശേഷിപ്പിച്ച ചില അടയാളങ്ങൾ ഇന്നും മായാതെ നിൽക്കുമ്പോൾ അതൊക്കെ ഓർത്തെടുക്കാനും ഈ ദിവസങ്ങൾ കാരണമാകും.

ജില്ലാ ആസ്ഥാനത്തിനു കിരീടമായി ശോഭിക്കുന്ന ചുട്ടിപ്പാറയ്ക്കും പറയാനുണ്ട് കുറേ രാമായണ വിശേഷങ്ങൾ. വനവാസകാലത്ത് രാമന്റെ യാത്ര ഇങ്ങ് ചുട്ടിപ്പാറയിലും എത്തി. യാത്രയ്ക്കിടയിൽ ഇവിടം വിശ്രമിക്കാൻ തിരഞ്ഞെടുത്തു എന്നാണ് വിശ്വാസം.

ആ യാത്രയുടെ ഓർമപ്പെടുത്തലുമായി ചില കാഴ്ചകൾ ഇന്നും ഇവിടെ കാണാം. കാഴ്ചകളുടെ വിസ്മയം തേടി ഇവിടെ എത്തുന്ന പലരും ഇതൊന്നും അറിയുന്നില്ലെന്നു മാത്രം. ഇവിടെയുള്ള ഹരിഹര മഹാദേവ ക്ഷേത്രത്തിൽ കാണുന്ന ശിവവിഗ്രഹം തന്നെ ശ്രീരാമൻ ആരാധന നടത്തി എന്നു വിശ്വസിക്കപ്പെടുന്നതാണ്.

ഇതിന്റെ കാലപ്പഴക്കം ഇപ്പോഴും നിർണയിക്കാനായിട്ടില്ല. ഇവിടെ കാണുന്ന ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽ നിന്നു നോക്കണം ചേലവിരിച്ചപായുടെ സൗന്ദര്യം അറിയാൻ. ഇവിടെ താമസിച്ചിരുന്ന കാലത്ത് സീത തന്റെ ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നത്രെ.

ചേലവിരിച്ചപാറ എന്ന പേരു കിട്ടാനും കാരണം ഇതു തന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന കാഴ്ച ഇവിടെ നിന്നാൽ കാണാം. ഈ പാറയിൽ കാണുന്ന ചില പാടുകൾ തേരു സഞ്ചരിച്ചിരുന്നു എന്നതിന്റെ സൂചനകളാണെന്നും പറയപ്പെടുന്നു.

ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്. പേരിലും നിറയുന്ന കാറ്റു തന്നെ കാരണം. എപ്പോഴും ഈ പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിനു പേരുണ്ട്.

ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു. ഹനുമാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ പിതാവായ വായുഭഗവാൻ ഇവിടെ നിറഞ്ഞു നിൽക്കുകയാണ് എന്നും വിശ്വസിക്കപ്പെടുന്നു. കാറ്റാടിപ്പാറയ്ക്കു സമീപത്തായി കാണുന്ന ചെറിയ കിണറ്റിൽ നിന്നാണ് ശ്രീരാമനും കൂട്ടരും ജലം സ്വീകരിച്ചിരുന്നത് എന്നാണ് വിശ്വാസം.

ഹനുമാന്‍പാറയിലെ ഗുഹയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ വിഗ്രഹം ലഭിച്ചത്തോടെയാണ് പാറയില്‍ ഭഗവല്‍ സാന്നിധ്യം ഉള്ളതായി ഭക്തര്‍ അറിഞ്ഞത്.കൂടാതെ ഇവിടെ ശിവപാര്‍വ്വതി സാന്നിധ്യവുമുണ്ടെന്നാണ് വിശ്വാസം. 150 അടിയോളം ഉയരമുള്ള പാറപ്പുറത്ത് മൂന്ന് ആള്‍ പൊക്കമുള്ള ഒരിക്കലും വറ്റാത്ത അതിശയ കിണര്‍. കിണറിന് വടക്ക് വശത്ത് മാറി അഞ്ചാള്‍ പൊക്കത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന അരയാല്‍ .ഒരു പിടി മണ്ണിന്റെ സ്പര്‍ശനം പോലുമേല്‍ക്കാതെ പാറപ്പുറത്ത് എങ്ങനെ ഈ ആല്‍ വളരുന്നു. അതിശയകരമായ കാഴ്ചതന്നെ. ആല്‍ത്തറയില്‍ മഹാവിഷ്ണു സാന്നിധ്യം.വിവാഹത്തിന് താമസം നേരിടുന്നവര്‍ ഇവിടെ വന്ന് മനസലിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ വിവാഹം നടക്കുമെന്നാണ് വിശ്വാസം.കിഴക്കോട്ട് നോക്കിയാല്‍ അച്ചന്‍കോവിലാറ് കാണാം. ഇവിടെ ഗതിമാറിയാണ് അച്ചന്‍കോവില്‍ ഒഴുക്കുന്നത്.പണ്ട് പാറയുടെ സമീപത്ത് കുടി ഒഴികുയിരുന്ന അച്ചന്‍കോവിലാറ് ഗതിമാറി ഒഴുകിയെന്നാണ് ഐതീഹ്യം.

പണ്ട് ത്രേതായുഗത്തില്‍ ശ്രീരാമനും സീതയും അച്ചന്‍കോവിലില്‍ കുളിച്ചതായും സീതാദേവി ചേല നനച്ച ശേഷം പാറയുടെ മുകളില്‍ വിരിച്ചതായും ഇവിടം, ചേലവിരിച്ച പാറയായും അറിയപ്പെടുന്നു(പാറപ്പുറത്ത് ചേലയുടെ അടയാളം കാണാം).ഇനിയും രണ്ട് പാറമലകള്‍ കൂടി കയറാനുണ്ട്. ഈ പാറകളിലായാണ് ഹനുമാന്റെയും മുരുകന്റെയും സാന്നിധ്യമുള്ളത്. ചുട്ടിപ്പാറയില്‍ നിന്ന് ഇറങ്ങവേ പാറയുടെ വടക്ക് വശത്ത്, താഴെയായി ആ അത്ഭുത പ്രതിഭാസം. അതെ ഒരു സര്‍പ്പരൂപം പാറമേല്‍. വളരുന്ന സര്‍പ്പ രൂപം .തുടര്‍ന്ന് മുരുകന്‍ പാറയിലേക്ക് . ഇവിടെയാണ് അതിശയപ്പിക്കുന്ന ഗുഹ. ഗുഹക്കുള്ളില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ക്കട്ടില്‍, കല്‍വിളക്കുകള്‍ ഇവിടെ നിന്ന് കിട്ടിയ ഹനുമാന്‍ വിഗ്രഹവും. ഗുഹക്കുള്ളില്‍ നൂറില്‍ കുടുതല്‍ പേര്‍ക്ക് ഇരിക്കാം. ഇവിടെയും തിരിതെളിക്കുന്നുണ്ട്. ഈ ഗുഹയില്‍ സീതയും ശ്രീരാമനും തങ്ങിയെന്നാണ് ഐതീഹ്യം. ഇവിടെ മുത്തപ്പന്റെ സാന്നിധ്യം ഉള്ളതിനെ തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ ഭക്തര്‍ തയ്യാറായിരിക്കുകയാണ്. അടുത്തത് ഹനുമാന്‍ പാറയിലേക്ക്. ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യമറിഞ്ഞ ഭക്തര്‍ നിരവധി. പാറയില്‍ ഹനുമാന്റെ ഫോട്ടോ വെച്ച ശേഷം മാറി നിന്നാല്‍ ഫോട്ടോയ്ക്ക് സമീപം വാനരന്മാര്‍ എത്തുന്നത് ഹനുമാന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

ശ്രീരാമനും സീതയും താമസിച്ചിരുന്നത് പുലിപ്പാറയിലായിരുന്നു എന്നും പറയുന്നവരുണ്ട്. അവർ താമസിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പുലിവാരം ഗുഹ, ഗുഹയ്ക്കുള്ളിൽ അവർ വിശ്രമിച്ചിരുന്നതെന്നു കരുതുന്ന കല്ലിൽ തീർത്ത കട്ടിൽ എന്നിവ ഈ പാറയിൽ ഇപ്പോഴും കാണാം.

ജന്മഭൂമി,മനോരമഓണ്‍ലൈൻ

chutti-rock.jpg.image.784.410