ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

aattukalamma
തിരുവനന്തപുരം ജില്ലയിലെ കിഴക്കേ കോട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ് .ദാരുവിഗ്രഹമാണ് ഇവിടെ ചാന്താട്ടമില്ല സ്വര്‍ണ്ണ അങ്കി ചാര്‍ത്തും.വടക്കോട്ട്‌ ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തില്‍ നാലുനേരം പൂജയും ശീവേലിയും ഉണ്ട് .ഇവിടുത്തെ താന്ത്രികവിധി കുഴിക്കാട്ടില്ലക്കാര്‍ക്കാന്. ഉപദേവത : ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാണ്‌. ഇവിടുത്തെ പ്രധാന വഴിപാട്‌ കലഭാഭിഷേകമാണ്. ഇതിനു വര്‍ഷങ്ങളുടെ ബുക്കിംഗ് വേണ്ടിവരും,. സ്വര്‍ണ ഉരുളിയിലാണ് നേദ്യം. ഈ ക്ഷേത്രത്തിലെ പൊങ്കാല – ആറ്റുകാല്‍ പൊങ്കാല – വളരെ പ്രസിദ്ധമാണ് . കുംഭമാസത്തിലെ കാര്‍ത്തികക്ക് ഓലപുര കെട്ടി പച്ച പന്തല്‍ ആരംഭിച്ചു പത്താം ദിവസം രാത്രി ഉത്രം നാളില്‍ കുരുതി തര്‍പ്പണത്തോടെ ആണ് ഉത്സവം സമാപിക്കുക. ഒന്‍പതാം ദിവസം പൂരം നാളില്‍ ആണ് പൊങ്കാല. പൊങ്കാല ദിവസം സന്ധ്യ
 സമയത്ത് പൂരം നാളില്‍ ആയിരിക്കണം ബാലന്‍മാരെ ചൂരല്‍ കുത്തുന്നത്. അതിനാല്‍ ചില സമയത്ത് പൊങ്കാല മകം നാളില്‍ വരുമെങ്കിലും മിക്കവാറും പൂരം നാളില്‍ തന്നെ ആയിരിക്കും. 1979  മുതല്‍ പൊങ്കാല നേദിക്കാന്‍ തീര്‍ത്ഥം തളിച്ച് പുഷ്പം വിതറുന്നത് വിമാനത്തിലാണ്. ഇത്തരം ഒരു സംവിധാനം മറ്റൊരിടത്തും ഇല്ല. ക്ഷേത്രത്തിന്റെ കിലോമീറ്റര്‍ കണക്കിന്  ചുറ്റളവുകളില്‍ വരെ പൊങ്കാല അടുപ്പുകള്‍ ഉണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനം  ഉണ്ടായിരികുന്നതല്ല. പൊങ്കാലക്ക് അടുപ്പുകൂടുന്നതിനു സ്ഥലം പിടിക്കല്‍ ഉത്സവം തുടങ്ങുന്നതോടെ തന്നെ ആരംഭിക്കും. ദേവി കന്യക ആണെന്ന് അതല്ല പതിവൃത ആണെന്നുമാണ് വിശ്വാസം . ഉത്സവത്തിന്റെ മൂന്നാം ദിവസം പന്ത്രണ്ട് വയസ്സിനു താഴെ ഉള്ള ആണ്‍ കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ഒറ്റ തോര്തുടുത്തു ഈ കുട്ടികള്‍ ദേവിയുടെ ദാസന്മാര്‍ എന്നെ നിലയില്‍ ഓലക്കീറില്‍ കിടന്നുറങ്ങും.
Attukal-Devi-Temple-Trivandrum
ഉത്സവത്തിന്റെ അവസാന ദിവസം ഈ കുട്ടികളെ അലങ്കരിച്ചു ചൂരലൂത്തുക എന്ന ചടങ്ങുണ്ട്. എളിയില്‍ കെട്ടുന്ന ചൂരലിന്റെ അറ്റത്തുള്ള കൊളുതുകൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തുക എന്ന ചടങ്ങ്. ഈ കുട്ടികളുടെ എല്ലാ ചടങ്ങും ക്ഷേത്രം വഹിക്കും. അവസാന ദിവസം ഗുരുതിയും ഉണ്ട്. പഴയകാലത്ത് ഗുരുതി കഴിഞ്ഞാല്‍ ഒരാഴ്ച ക്ഷേത്രം അടച്ചിട്ടിരുന്നു. ഇപ്പോള്‍ അടുത്ത ദിവസം അല്പം വൈകി തുറക്കും. കൊടുങ്ങല്ലൂര്‍ ഭാഗവതിയുമായി ആറ്റുകാല്‍ അമ്മക്ക്  ബന്ധമുണ്ടെന്നു കരുതുന്നു. ഇതുവഴിയാണ്  കണ്ണകി കൊടുങ്ങല്ലൂര്‍ എത്തിയതെന്ന് ഐതിഹ്യം. ഇപ്പോള്‍ ഈ ക്ഷേത്രം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ ന്റെ കീഴിലാണ്.

ഐതിഹ്യം

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽകുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ളകാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

പ്രധാന വഴിപാടുകൾ

 • മുഴുക്കാപ്പ്
 • പഞ്ചാമൃതാഭിഷേകം
 • കളഭാഭിഷേകം (സ്വർണ്ണക്കുടത്തിൽ)
 • അഷ്ടദ്രവ്യാഭിഷേകം
 • കലശാഭിഷേകം
 • പന്തിരുനാഴി
 • 101 കലത്തിൽ പൊങ്കാല
 • പുഷ്പാഭിഷേകം
 • ലക്ഷാർച്ചന
 • ഭഗവതിസേവ
 • ഉദയാസ്തമന പൂജ
 • അർദ്ധദിനപൂജ
 • ചുറ്റ് വിളക്ക്
 • ശ്രീബലി
 • സർവ്വൈശ്വര്യപൂജ എല്ലാ പൗർണ്ണമി നാളിലും
 • വെടിവഴിപാട്
 • ശിവന് ധാര
 • ഗണപതിഹോമം

 ആറ്റുകാൽ പൊങ്കാല

ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. 
പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.
പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം.
Attukal _Pongala
പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്.തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്. പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.
For more details  visit: www.attukal.org