അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി സപ്തമാതൃക്കളാണ് . ഇവരില്‍ വൈഷ്ണവിക്കും പ്രാധാന്യം ഉണ്ട് . ശ്രീകോവിലിന് മൂന്ന് നടയുണ്ട് .ഇതില്‍ ഒരുനടയെ തുറക്കു. പഴയകാലത്ത് അരുവിക്കര അമ്മമാര്‍ എന്നാണ് ക്ഷേത്രത്തിലെ മൂര്‍ത്തികള്‍ അറിയപെട്ടിരുന്നത് . കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണ് ഉള്ളത് . ഇവിടുത്തെ താന്ത്രികവിധി താഴമണ്‍ ഇല്ലക്കാര്‍ക്കാണ് . ഈ ക്ഷേത്രത്തിന്റെ തൊട്ട്മുന്നിലായ് കരമനയാറാണ്. aruvikkara-bhagavathy-temple   ഇവിടുത്തെ ഉപദേവതമാര്‍ :ഗണപതി, നാഗം, നാഗയക്ഷി, ധര്‍മശാസ്താവ് .എന്നിവരാണ്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാള്‍ ഇവിടെ ആഘോഷിക്കുന്നു ഈ ക്ഷേത്രം വ്യാസന്‍ പ്രതിഷ്ട്ടിച്ചു എന്നാണ് ഐതിഹ്യം . ചെങ്ങന്നൂര്‍ ആലപ്പുറത്ത് കാരുടെ ക്ഷേത്രമായിരുന്നു ഇത്. അണകെട്ട് വന്നപ്പോള്‍ അമ്മമഹാറാണി ഈക്ഷേത്രം ഏറ്റെടുത്തു. ഇപ്പോള്‍ ഈ ക്ഷേത്രം തിരുവിതാം കൂര്‍ദേവസ്വം ബോഡിന്റെ നിയന്ത്രണത്തിലാണ് . ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവ് കോതംബിമലയിലായിരുന്നു എന്നും അണക്കെട്ട് വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് പ്രതിഷ്ട്ടിച്ചുഎന്നുമാണ് ഐതിഹ്യം. അരിമ്പാറയും ,പാലുണ്ണിയും മാറാന്‍ അരിയും തേങ്ങയും ആറ്റിലെ മീനിന് ഇട്ടുകൊടുക്കുക എന്നൊരു വഴിപാടും ഈ ശാസ്താ ക്ഷേത്രത്തിലുണ്ട് .

ഐതിഹ്യം

ഇപ്പോഴത്തെ നെടുമങ്ങാട്‌ താലൂക്കില്‍ ചായം എന്ന സ്ഥലം മുന്‍കാലത്തും  അതെപേരില്‍ അറിയപെട്ടിരുന്നു. അന്ന് ആ സ്ഥലത്ത് അധികവും വനവും, ഇടയ്ക്കിടെ കൃഷിഭൂമിയും, ആ  കൃഷിഭൂമിയില്‍ കുറെ ജനങ്ങളും പാര്‍ത്തിരുന്നു. അക്കൂട്ടത്തില്‍ ഒരു നായര്‍ കുടുംബവും സാമാന്യം മെച്ചപ്പെട്ട സംമ്പത്തോടുകൂടി പേരെടുത്തിരുന്നു. ആ കുടുംമ്പത്തെ ആശ്രയിച്ചും സഹായിച്ചും കുറെ കൊച്ചു വീട്ടുകാരും താഴ്ന്നതരക്കാരും  ജാതിയില്‍ കുറഞ്ഞവരും ചുറ്റുപാടും പാര്‍ത്തുവന്നിരുന്നു. എല്ലാ പേരും നായര്‍ വീടിലെ കാരണവരുടെ വറുതി ശാസനകള്‍ക്കും ആജ്‌ഞകള്‍ക്കും വിധേയരായും അതെ സമയം സ്നേഹബഹുമാനദി ഗുണങ്ങളുള്ളവരും ആയിരുന്നു. ദൈനം ദിനം നിത്യവൃത്തിക്ക് യാതൊരുവിധത്തിലും പ്രയാസങ്ങളോ ബുദ്ധിമുട്ടോ ഇല്ലാതെ പരസ്പരം സഹകരണവും പരിപൂര്‍ണതയും ലളിത ജീവിതം നാടാകെ അഭികാമ്യവും ആദരണീയവും ആയിരുന്നു. ആ ചായത്തൂ പിട്ടാകയില്‍പ്പെട്ടഒരു നായര്‍ കുടുംബത്തില്‍ ഒരു തെക്കതും അതില്‍ പരദേവതയായി വനദുര്‍ഗ്ഗപ്രതിഷ്ടിതമായ ഒരു പീoവും പട്ടുവിതാനങ്ങളും ഉണ്ടായിരുന്നു.കുടുംബക്കര്‍,സാമന്തരായ മറ്റു നാട്ടുകാര്‍ എന്നിവര്‍ അവിടെ ചെന്ന്  ദേവിയെ ആരാധിച്ചു.ദേവിക്ക്  വിരോധമായ വെടി, കുരവ, ചെണ്ടമേളം, എന്നിവ കര്‍ശനമായും വിലക്കപ്പെട്ടിരുന്നു . അങ്ങനെ കഴിയവേ സമീപത്തുള്ള ചെറിയ ഒരു ഭവനത്തില്‍ ഒരു  ആണ്‍കുഞ്ഞിനെ പ്രസവിച്ച സമയം. കുറെ സ്ത്രീകള്‍  ഉച്ചത്തില്‍ കുരവാരവം മുഴക്കി. നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ കുരവാരവും  പെണ്‍കുഞ്ഞാണെങ്കില്‍  പച്ചമടല്‍ വെട്ടിയെടുത്തു മുറ്റത്തില്‍ മൂന്നോ അഞ്ചോ പ്രാവശ്യം അടിക്കുന്ന പതിവ് ഇന്നും ഉണ്ട്. ചായത് കുടുമ്പത്തിലെ  ഇളയകാരണവര്‍ പിന്നീടു ആരാധനയ്ക്ക് തെക്കതില്‍ കടന്നപ്പോള്‍ കതക് തുറന്നിട്ടിരിക്കുന്നതായും പീഠം മറിഞ്ഞു കിടക്കുന്നതായും കണ്ടു. മൂത്തകാരണവരും  മറ്റ് അംഗങ്ങളും ചെന്ന് നോക്കി  കാരണം ആരഞ്ഞു തുടങ്ങി. അടുത്ത വീട്ടിലെ പ്രസവക്കാര്യവും  കുരവയിട്ടതും മറ്റും അറിഞ്ഞു  ഫലം കാണാന്‍ പ്രശ്നക്കാരനെ വരുത്തിനോക്കിച്ചു. കുരവാരവം ദേവിക്ക് ഇഷ്ടപ്പെട്ടില്ലെന്നും  അതിനാല്‍ ദേവി ആ സ്ഥാനം വിട്ടുപോയി എന്നും തെളിയിച്ചു. കാരണവര്‍ക്ക്  വലിയ സങ്കടം ഉണ്ടായീ. ദിവസവും  പശ്ചാത്താപത്തോടെ  പ്രാര്‍ത്ഥിച്ചുകൊണ്ടും  മനംനൊന്തു അദ്ദേഹം നാളുകള്‍ കഴിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാരണവര്‍ക്ക്‌ ഒരനുഗ്രഹം കിട്ടി. ഞാനിപ്പോള്‍ അരുവിക്കര എന്ന സ്ഥലത്ത്  ആറ്റിന്‍തീരത്തില്‍  വിജനമായ ഒരു നികുഞ്ഞത്തില്‍  വാസമാണെന്ന്. സ്വപ്നത്തില്‍  ദേവി അറിയിച്ചു. കാരണവരും കൂട്ടരും അരുവിക്കര എവിടെയെന്നു തിരഞ്ഞു തുടങ്ങി.. പില്‍ക്കാലത്ത് ME 1100 മുതല്‍ അണക്കെട്ടിന്റെ പണി ആരംഭിച്ചു.അരുവി തീരത്തിന് കുറച്ചു പടിഞ്ഞാറായി ഇടമണ്‍ ഭാഗതായ് ശിവ ക്ഷേത്രമുണ്ടായിരുന്നു. ചായ ത്തു കുടുംബത്തില്‍  നിന്നും അപ്രത്യക്ഷയായ  ദേവി തെക്കോട്ട്‌ പുറപ്പെട്ടതയും കരമനയാരിന്റെ തീരം വഴി അരുവിക്കര വന്നതായും അവിടത്തെ പാറപ്പുറത്തുള്ള ഒരു കാവിനകത്ത് താമസം ഉറപ്പിച്ചിറിക്കുന്നതായും ദേവപ്രശനത്തില്‍ കണ്ടു. ശിവക്ഷേത്ര രക്ഷാധികാരിയായ ബ്രാമണന്‍ സ്വപ്നത്തില്‍ ദര്‍ശിക്കുകയും സ്വപ്നം ആവര്‍ത്തിച്ച്‌ കണ്ടതിനാല്‍ വിശ്വാസമുണ്ടായ ബ്രാഹ്മണന്‍ അരുവിതീരത്ത് പരിശോധിച്ചത്തില്‍  പടിഞാറെക്കരയില്‍ വെള്ളച്ചാട്ടത്തിനു അടുത്തുള്ള ഒരു പാറപ്പരപ്പില്‍ ദേവി സാന്നിധ്യം ബോധ്യപ്പെട്ടു. ദിവ്യന്മാരായ  തന്ത്രികളെ ചെങ്ങന്നൂരില്‍ നിന്നും വരുത്തി ഗണിച്ചതിന്റെ ഫലമായി ഒരു ആലയം പണിയിച്ച്‌ ദേവിയെ കുടിയിരുത്തുകയും ചെയ്തു.