അനന്തപത്മനാഭസ്വാമി ക്ഷേത്രം

images തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി അനന്തപത്മനാഭനാണ് .അനന്തന് മുകളില്‍പള്ളിഉറങ്ങുന്നപത്മനാഭനാണ് .കേരളത്തില്‍ ഇത്തരത്തിലുള്ള പ്രതിഷ്ട്ട ഇല്ല. മഹാപ്രളയകാലത്ത് ആദിശേഷന്റെ മുകളില്‍വിശ്രമിക്കുന്ന വിഷ്ണുഭാവമാണ് . ക്ഷേത്രം മുഴുവന്‍ കത്തിനശിച്ചപ്പോള്‍ കൊല്ലവര്‍ഷം തൊള്ളായിരത്തിഎട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന ക്ഷേത്രവും വിഗ്രഹവും.വിഗ്രഹം പന്ത്രണ്ടായിരം സാളഗ്രാമങ്ങള്‍ കൊണ്ട് കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചതാണ് .നേപ്പാളിലെ ഗണ്ഡകി നദിയില്‍ ഉണ്ടാകുന്ന സാളഗ്രാമങ്ങളില്‍ഇരുപത്തി നാലായിരം എണ്ണം നേപ്പാള്‍ രാജാവ് ആനപ്പുറത്ത് കൊടുത്തയച്ചു എന്നുംഇതില്‍ പന്ത്രണ്ടായിരം എണ്ണം ഉപയോഗിച്ച് “ബാലാരണ്യകോണിദേവന്‍ ” എന്നാ ശില്‍പ്പി കടുശര്‍ക്കരയില്‍ വിഗ്രഹം നിര്‍മ്മിച്ചു എന്നുമാണ് പഴമ. പന്ത്രണ്ടായിരം പിടി അരി നിത്യവും നേദിക്കണമെന്ന് ചിട്ടയുണ്ടായത് പന്ത്രണ്ടായിരം സാള ഗ്രാമങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചത് കൊണ്ടാണെന്നാണ് പുരാവൃത്തം. images (1) ഇതിന് മുന്‍പ് ഇലിപ്പമരത്തിന്റെ വിഗ്രഹമായിരുന്നു. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചാല്‍ തീപിടുത്തത്തെ ചെറുക്കാനാകും.തുലാമാസത്തിലെ തിരുവോണം ആറാട്ടായി പത്ത്ദിവസവും മീനത്തിലെ രോഹിണി കൊടികയറി പത്ത് ദിവസവും വീതം രണ്ട് ഉത്സവമാണ് .ആറാട്ട്‌ ശംഖുമുഖം കടപ്പുറത്ത് വെച്ചാണ് നടത്തുന്നത് .ഇവിടുത്തെ താന്ത്രികവിധി തരണ നെല്ലൂര്‍ ഇല്ലക്കാര്‍ക്കാണ് .നിത്യവും മൂന്ന് പൂജയുണ്ട് .ക്ഷേത്രത്തില്‍ സ്വര്‍ണം കെട്ടിയ ചിരട്ടയില്‍ മാങ്ങാനേദ്യമുണ്ട് .ക്ഷേത്രത്തിലെ പൂജാരികള്‍ പഴയ തുളുനാട്ടില്‍ നിന്നും വേണമെന്നാണ് നിബന്ധന.കേരളത്തിലെ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ വടക്കേ അറ്റത്തുള്ള പയ്യന്നൂര്‍ ഗ്രാമത്തിനും വടക്കുള്ള പുല്ലൂര്‍ ഗ്രാമസഭക്കാരായ ഇക്കരെ ദേശികളും,കര്‍ണ്ണാടകത്തിലെ സൗത്ത് കന റയില്‍ ബെല്‍ത്തങ്ങാടിക്കടുത്തുള്ള കൊക്കട ഗ്രാമക്കാരായ അക്കരെ ദേശികളുമാണ് പൂജാരികള്‍ .ഇവിടെ പൂജാരിയായിക്കഴിഞ്ഞാല്‍ മറ്റു ക്ഷേത്രങ്ങളില്‍ പൂജിക്കരുതെന്ന് നിബന്ധനയുണ്ട് .ക്ഷേത്രപൂജാരികളാകാന്‍ നമ്പി അവരോധമുണ്ട് .ആയിരത്തി അറുനൂറ്റി എണ്‍പത്തിആറില്‍ തീപിടുത്തത്തില്‍ ക്ഷേത്രം വെന്ത് വെണ്ണീറാകുകേം ചെയ്തു .മുപ്പത്തിഎട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആയിരത്തി എഴുനൂറ്റി ഇരുപത്തി നാലിലാണ് പിന്നീട് ക്ഷേത്രം പണി ആരംഭിച്ചത് .ആയിരത്തി എഴുനൂറ്റി ഇരുപത്തി എട്ടിലായിരുന്നു ദാന പ്രായിചിത്തം.അത്തിനടുത്ത വര്‍ഷമാണ്‌ പ്രസിദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ സിംഹാസനാരോഹണം ചെയ്യുന്നത് .ആയിരത്തി എഴുനൂറ്റി മുപ്പത്തി ഒന്നില്‍ ക്ഷേത്രം പണി പൂര്‍ത്തിയായി.ആസമയത്താണ് ഇപ്പോഴത്തെ അനന്തപത്മനാഭന്‍ പ്രതിഷ്ട്ടിക്കപ്പെട്ടത്‌ .ശ്രീ ബലിപ്പുര പണിയാന്‍ നാലായിരം കല്ലാശാരിമാരും ആറായിരം കൂലിക്കാരും നൂറ്‌ ആനകളും ഏഴു മാസം പണിയെടുത്തു എന്നാണ് കണക്ക്. ആയിരത്തി അഞ്ഞൂറ്റി അറുപത്തി ആറില്‍ അടിസ്ഥാനമിട്ട കിഴക്കേ ഗോപുരവും മാര്‍ത്താണ്ഡവര്‍മ്മ യുടെ കാലത്താണ് അഞ്ചു നിലവരെ പണിതുയര്‍ത്തിയത് . 923 മകരം അഞ്ചിന് രാജ്യം പദ്മനാഭന് ത്രിപ്പടിദാനം ചെയ്തു. ദാന പ്രമാണവും ഉടവാളും ക്ഷേത്രത്തിന്റെ ത്രിപ്പടിയില്‍ വച്ചു. അതിനു ശേഷം ഉടവാള്‍ എടുത്തു പദ്മനാഭ ദാസന്‍ എന്ന സ്ഥാനപ്പെരോടെയാണ് മാര്‍ത്താണ്ഡവര്‍മ്മ രാജഭരണം തുടങ്ങിയത്. പാപ പരിഹാരത്തിനും ഈശ്വര അനുഗ്രഹത്തിനും വേണ്ടി ആയിരുന്നു ത്രിപ്പടിദാനം. 962 മകരത്തിലാണ് പുതിയ സ്വര്‍ണ ധ്വജം സ്ഥാപിച്ചത്. 961 മീനം 25 ണ് ഉണ്ടായ കൊടുംകാറ്റില്‍ പഴയ കൊടിമരം ചാഞ്ഞതിനെ തുടര്‍ന്നാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. For more details visit : http://www.sreepadmanabhaswamytemple.org/ Ref from : uthsavam